Monday, August 12, 2013

MY FIRST NATIONAL GEOGRAPHIC MAGAZINE.






പുതിയൊരു  നേഷനൽ ജിയോഗ്രഫിക് സ്വന്തമാക്കുക  എന്നത്
എന്റെ ഒരു സ്വപ്നമായിരുന്നു.മഞ്ഞ ചതുരത്തിനകത്ത്‌  വിസ്മയങ്ങൾ ഒളിപ്പിച്ച ഒരു അത്ഭുത ലോകം ഇന്നെന്റെ  സ്വന്തമായി .പക്ഷെ നിറഞ്ഞ കണ്ണുകൾ  കൊണ്ട് എനിക്ക് വായിക്കാനാവുന്നില്ല .ഇതെനിക്ക് വെറുമൊരു പുസ്തകമല്ല .
കുട്ടിക്കാലത്തെ കൌതുകങ്ങളിലേക്ക് ,അമ്മയുടെ ഓർമകളിലേക്ക് ,എല്ലാമുള്ള മടക്കയാത്രയാണ്....

 ആദ്യമായി ഞാൻ ആ പുസ്തകം കാണുന്നത് മദ്രാസിലെ  വല്യമ്മാമന്റെ  വീട്ടിൽ  വച്ചാണ് .ഒരു  മഞ്ഞ ചതുരത്തിനകത്ത്‌ , ചുവന്ന തുണി ചുറ്റിയ ഒരു ആഫ്രിക്കൻ ആദിവാസിയുടെ മുഖപടം ഇന്നുമെന്റെ മനസിലുണ്ട്.മിനുസമുള്ള താളുകളിലുള്ള ജീവൻ തുടിക്കുന്ന ചിത്രങ്ങളായിരുന്നു എന്നെയന്നാകർഷിച്ചത്.


                    പിന്നീടങ്ങോട്ടുള്ള ഓരോ മദ്രാസ്‌ യാത്രയിലും വിഷമങ്ങൾക്കു നടുവിൽ അവയെനിക്ക് കൂട്ടായി.അവയോരോന്നും ഭൂമിയുടെ പല പല കൗതുകങ്ങൾ  ഞാനുമായി പങ്കുവച്ചു.
      കുറേക്കാലത്തിനു ശേഷം മദ്രാസ് യാത്രകൾ  നിലച്ചുവെങ്കിലും വല്യമ്മാമൻ എനിക്ക് സമ്മാനിച്ച പഴയ ചില ലക്കങ്ങൾ വീണ്ടും വീണ്ടും വായിച്ചു ഞാനാ ബന്ധം  നിലനിർത്തി.
  ഇന്ന്‌ എനിക്ക് എന്റെ ആദ്യത്തെ, എന്റെ സ്വന്തം ,നേഷനൽ ജിയോഗ്രഫിക് കൈയിൽ കിട്ടി .എന്റെ സ്വന്തം ....മഞ്ഞ ചതുരത്തിനകത്ത് ഒരു മധുരവുമായി 
എന്റെ  സ്വന്തം നേഷനൽ ജിയോഗ്രഫിക്......
--